ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു

ഒഡീഷയില്‍ പുരി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചാരിത മൊഹന്തി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാതായതോടെയാണ് സുചാരിത മത്സരത്തില്‍ നിന്ന് പിന്‍മാറിയത്.

ചിലവ് ചുരുക്കിയും സ്വയം ഫണ്ട് കണ്ടെത്തിയും പ്രചാരണം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സംബീത് പത്രയും ബിജെഡി സ്ഥാനാര്‍ഥി അരൂപ് പട്നായിക്കും പണമൊഴുക്കിയാണ് പ്രചാരണം നടത്തുന്നത്.

പുരി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ തീര്‍ത്തും ദുര്‍ബലരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളാക്കിയതെന്നും സുചാരിത പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ പാര്‍ട്ടിയെ വരിഞ്ഞുമറുക്കിയതിനാല്‍ വേണ്ടത്ര ഫണ്ട് കോണ്‍ഗ്രസിനില്ലെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാല്‍ പ്രചാരണം നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് മെയ് മൂന്നിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനയച്ച കത്തില്‍ പറയുന്നു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...