കോൺഗ്രസ് പ്രവർത്തകൻ്റെ പാതി കത്തിക്കരിഞ്ഞ മൃതദേഹം തിരുനെൽവേലിക്ക് സമീപം കണ്ടെത്തി

ചെന്നൈ: രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.

തമിഴ്നാട് തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.

സ്വന്തം തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതാകുന്നത്.

തുടർന്ന് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പും കണ്ടെടുത്തു.

എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ ആത്മഹത്യ ആണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

ഉന്നതരായ ചിലരുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. തന്നെ പറ്റിച്ച് പണം തട്ടിയെടുത്തു എന്നാണ് കത്തിൽ ജയകുമാര്‍ ആരോപിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി മൂന്ന് സ്പെഷ്യൽ ടീമിനെ നിയോഗിച്ചതായി പൊലീസ് മേധാവി എൻ സിലമ്പരശൻ പറഞ്ഞു.

ജയകുമാറിന്റെ മരണത്തിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എഡിഎംകെ രംഗത്തെത്തി.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...