ഐ.എസ്.എൽ കിരീടം മുംബൈ സിറ്റിക്ക്

നിലവിലെ ചാമ്പ്യന്‍മാരായ കൊൽക്കത്ത മോഹൻ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി എഫ് സിക്ക് ഐ എസ് എല്‍ കിരീടം.

കൊൽക്കത്തയുടെ തട്ടകമായ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം വീഴ്ത്തിയത്.

44-ാം മിനിറ്റില്‍ ജാസണ്‍ കമ്മിന്‍സിന്റെ ഗോളിലൂടെ ബഗാന്‍ മുന്നിലെത്തിയെങ്കിലും രണ്ടാ പകുതിയുടെ തുടക്കത്തില്‍ യോർഗെ പെരേയ്ര ഡയസിലൂടെ മുംബൈ സമനില നേടി.

81-ാം മിനിറ്റില്‍ ബിപിന്‍ സിങ് തൗനജത്തിൻ്റെ ഗോളിലൂടെ മുംബൈ മുന്നിലെത്തി.

മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ യാക്കുബ് വോറ്റസിലൂടെ മുംബൈ ലീഡ് ഉയര്‍ത്തി.

Leave a Reply

spot_img

Related articles

ലോകകപ്പ്; കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും...

ലോകകപ്പ്; ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം

ലോകകപ്പ് ഫുട്ബോളിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം.ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് ഈ ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും...

ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ വീഴ്ത്തി ഘാനയ്ക്ക് വിജയം

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന...

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന്...