എം.എൽ.എക്കും മേയറിനുമെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കത്തിൽ എം.എൽ.എ സച്ചിൻദേവിനെതിരെയും മേയർക്കെതിരെയും കേസെടുത്തു.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

മേയർ, എം.എൽ.എ, കണ്ടാലാറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്.

കാർ കുറുകെ ഇട്ടതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കോടതി കേസെടുത്തത്.

കൃത്യനിർവഹണം തടസപ്പെടുത്തിയെന്നതടക്കം ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കോടതിയിൽ ഹരജി നൽകിയിരുന്നു.

കോടതിയുടെ മേൽനോട്ടത്തിലോ കോടതി നിർദേശത്തിലോ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഹരജി ഫയൽ ചെയ്തത്.

പരിശോധിച്ച് നടപടിയെടുക്കാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കേസെടുത്തത്. ഹരജി മെയ് ആറിന് വീണ്ടും പരിഗണിക്കും.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...