ഹനീഫ് അദേനി -ഉണ്ണി മുകുന്ദൻ ടിം ഒന്നിക്കുന്നമാർക്കോയുടെ ഹിന്ദി പതിപ്പ് റെക്കാർഡ് തുകക്കു വിൽപ്പന നടന്നു


സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപുർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക.
അതിൻ നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണിമേനോൻ നായകനാകുന്ന
മാർക്കോ എന്ന ചിത്രത്തിൻ്റെ ഹിന്ദിപ്പതിപ്പ് ആദ്യം തന്നെ വിറ്റുപോയിരിക്കുന്നത്. ഇത് ഒരു മലയാള ചിത്രത്തിൽ ആദ്യ അനുഭവം കൂടിയാണ്. ഇത് ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു.
അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റർ ഷെയർ നൽകിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്.
പൂർണ്ണമായും ആക്ഷൻ – വയലൻസ് ചിത്രമായ മാർക്കോയെ ഒരു ബോളിവുഡ് സിനിമയെ വെല്ലും വിധത്തിലാണ് ഹനീഫ് അദേനി അവതരിപ്പിക്കുന്നത്.
ഏതു ഭാഷക്കും, ഒരു പോലെ ആസ്വദിക്കാവുന്ന രീതിയിൽ ഒരു യുണിവേഴ്സൽ ചിത്രമായിട്ടാണവതരണം.
കെ.ജി.എഫ്.സലാർ ,തുടങ്ങിയ വൻ ചിത്രങ്ങൾക്കു സംഗീതം ഒരുക്കിയ രവി ബസ് റൂർ ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത് ഈ ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.
ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച സംഘട്ടന സംവിധായകരായ കാലെ കിംഗ്സൺ, സ്റ്റണ്ട് സെൽവ, ഫെലിക്സ് എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ ഒരുക്കുന്നത്.

ക്യുബ്സ് ഇൻ്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ഷെറീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലേയും, ഇൻഡ്യയിലെ ഇതര ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മൂന്നാർ, ഫോർട്ട് കൊച്ചി, തായ്ലാൻ്റ്, എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകാകുന്നത്
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...