അഞ്ചു പേർ കിണറ്റിലകപ്പെട്ടു

അടൂരിൽ ഏറത്തു പഞ്ചായത്തിലെ പുലിക്കുന്നിൽ കൈതമുക്കിൽ അഞ്ചു പേർ കിണറ്റിലകപ്പെട്ടു.
സംഭവം കണ്ടു നിന്ന സമീപവാസിയും കുഴഞ്ഞു വീണു.

വെള്ളം കോരുന്നതിനിടയിൽ കൈയ്യിൽ നിന്നും വഴുതിപ്പോയ തൊട്ടിയും കയറും എടുക്കാൻ കിണറ്റിൽ ഇറങ്ങുന്നതിനിടെ കിണറ്റിൽ കുഴഞ്ഞു വീണയാളിനെ രക്ഷപ്പെടുത്താനെത്തിയ നാലു പേരുമാണ് കിണറ്റിലകപ്പെട്ടത്.

ഇന്ന് രാവിലെ 9.30 ഓടെ ആണ് സംഭവം.

രാജു എന്നയാൾ ആണ് തൊട്ടിയും കയറുമായി വീണത്.

സഹായത്തിനെത്തിയ
സമീപവാസികളായ കൊച്ചുമോൻ -45 വയസ്സ്, അജി -35 വയസ്സ്, സുനിൽ -30 വയസ്സ്, അനൂപ് -25 എന്നിവരാണ് കിണറ്റിൽ കുഴഞ്ഞു വീണത്.

സംഭവം കണ്ടുനിന്ന സമീപവാസിയായ സുനിത എന്നയാളും കുഴഞ്ഞു വീഴുകയായിരുന്നു.

കിണറ്റിൽ വീണവരെയും കുഴഞ്ഞു വീണയാളിനെയും നാട്ടുകാരും ഫയർ ഫോഴ്സും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

കിണറ്റിൽ ശുദ്ധവായുവിൻ്റെ അഭാവം ഉള്ളതായാണ് സംശയം.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...