മധ്യപ്രദേശിൽ കോൺഗ്രസ്സ് എം.എൽ.എ ബിജെപിയിൽ ചേർന്നു

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു.

ബിന നിയമസഭ എം.എൽ.എ നിർമല സപ്രെ ആണ് പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നത്.

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറുന്ന മൂന്നാമത്തെ നേതാവാണ് നിർമല.

സാഗർ ജില്ലയിലെ രഹത്ഗഢിൽ നടന്ന പൊതുറാലിയിൽ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു നിർമലയുടെ പാർട്ടി പ്രവേശം.

തൻ്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അത് പാലിക്കാൻ സാധിച്ചില്ലെന്നും സപ്രെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസ് ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്താണ്. ഒപ്പം വികസനത്തിന്റെ ആജണ്ട പാർട്ടിക്കില്ലെന്നും അവർ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ വിതസനത്തിന്റെ പാതയോടൊപ്പമാണ് താൻ ചേരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മാർച്ച് 29ന് അമർവാരയിലെ കോൺഗ്രസ് എം.എൽ.എയായിരുന്ന കംലേഷ് ഷ് ബി.ജെ.പിയിലേക്ക് പോയിരുന്നു.

എപ്രിൽ 30നാണ് എം.എൽ.എ റാംനിവാസ് റാവത് ബി.ജെ.പിയിൽ ചേർന്നത്.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...