രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി വിസിമാരുടെ തുറന്ന കത്ത്

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി വിസിമാരുടെ തുറന്ന കത്ത്.

വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെ 181 അക്കാദമിക് പണ്ഡിതന്‍മാര്‍ ഒപ്പിട്ട കത്ത് രാഹുല്‍ ഗാന്ധിക്കയച്ചു.

ജെ എന്‍ യു, ദില്ലി യൂനിവേഴ്‌സിറ്റി തുടങ്ങിയ വിവിധ സര്‍വകലാശാലകളിലെ വിസിമാരും എ ഐ സി ടി ഇ ചെയര്‍മാന്‍ ടി ജി സീതാറാമും അടക്കം നിരവധി അക്കാദമിക് പണ്ഡിതര്‍ തുറന്ന കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

വൈസ് ചാന്‍സലര്‍മാരുടേത് രാഷ്ട്രീയ നിയമനമാണെന്നും, ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണ് മിക്ക വിസിമാരെന്നും രാഹുല്‍ വിമര്‍ശിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു.

മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെയാണ് വിസിമാരായി നിയമിക്കുന്നതെന്നും, കര്‍ശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് കടന്നുവരുന്നതെന്നും വിശദീകരിക്കുന്ന കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...