സൂര്യാഘാതം – ക്ഷീര കർഷകരുടെ ശ്രദ്ധയ്ക്ക്

അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും  കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക്  ഇടയാക്കുന്നുണ്ട്. 

ഉയർന്ന  ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ  മുൻകരുതൽ സ്വീകരിക്കണമെന്ന്  മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .

 സൂര്യാഘാത ലക്ഷണങ്ങൾ  കണ്ടാൽ  ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം . 

കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ  മൃഗാശുപത്രിയിൽ  വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ  പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ  പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ  അറിയിച്ചു.

വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

? ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
? ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
? പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
? വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
? ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
? വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
? വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
? കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
? മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
? ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
? എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
? തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
? തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
? വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...