അവധിക്കാലത്ത് ട്രെയിനുകൾ റദ്ദാക്കുന്ന റെയിൽവേ നടപടി പുന:പരിശോധിക്കണം : എ.എ റഹീം എം.പി

ന്യൂഡൽഹി: അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റെയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് എ.എ. റഹീം എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്കും, കേരളത്തിൽ നിന്ന് തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയ്നുകളടക്കം റെയിൽവേ റദ്ദാക്കി കൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള സുവർണ ജയന്തി എക്സ്പ്രസ്( ട്രെയിൻ നമ്പർ 12644- 17/05/2024) റദ്ദാക്കിയിരിക്കുകയാണ്.

അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കായി മാസങ്ങൾ മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർഥികളെയും കുടുംബങ്ങളെയും അവസാന നിമിഷം പ്രതിസന്ധിയിലാക്കുകയാണ് റെയിൽവെ.

റദ്ദാക്കിയ ട്രെയിനുകൾക്ക് പകരമായി ഉടൻ തന്നെ സജീകരണങ്ങൾ നടപ്പാക്കണം. ബുക്ക് ചെയ്ത എല്ലാവർക്കും യാത്ര ഉറപ്പാക്കണം.

അവധിക്കാലത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും, ട്രെയിൻ സർവീസുകൾ റദ്ദാക്കുന്ന നടപടികൾ പുനഃപരിശോധിക്കണമെന്നും എ.എ. റഹീം എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...