അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.

മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്.

ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.

ആംബുലന്‍സില്‍ സഞ്ചരിച്ച രോഗി ഉഷ, ഡ്രൈവര്‍ ശിവദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Leave a Reply

spot_img

Related articles

പെരുമഴ തുടരുന്നു: സംസ്ഥാനത്ത് 5 മരണം

കാലവർഷക്കെടുതിയിൽ സംസ്ഥ‌ാനത്ത് 5 മരണം കൂടി. 3 പേരെ കാണാതായി. കുമളിയിൽ തമിഴ്‌നാട് ചെക്പോസ്‌റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ...

ഇടപ്പള്ളി ടോളിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

ദേശീയപാതയിൽ ഇടപ്പള്ളി ടോളിന് സമീപം കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. രാത്രി 9 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.ആലപ്പുഴയിൽ നിന്നും ലോഡ് ഇറക്കി കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന...

ചങ്ങനാശ്ശേരിയിൽ മഴ കെടുതികൾ രൂക്ഷം

ശക്തമായ കാറ്റും, മഴയും , ചങ്ങനാശ്ശേരിയിലും കെടുതികൾ രൂക്ഷം.വെള്ളക്കെട്ടും, മരം കടപുഴകിയും ദുരിതമേറി.ചങ്ങനാശ്ശേരി മുൻസിഫ് കോടതി വളപ്പിൽ നിന്ന പുളിമരത്തിൻ്റെ വലിയ ശിഖിരം കോടതി...

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ....