വെറും വയറ്റില്‍‌ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് സൂപ്പറാ..

പെരുംജീരകത്തിൽ വിറ്റാമിൻ എ, സി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട് പെരുംജീരകമിട്ട വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പലര്‍ക്കുമുള്ള പ്രശ്നമാണ് മലബന്ധം. ദിവസവും രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

പെരുംജീരകത്തിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും.

അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കാം.

പെരുംജീരകം പൊട്ടാസ്യത്തിന്‍റെ ഉറവിടമാണ്. അതിനാല്‍ പെരുംജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം. നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

അതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

രോഗ പ്രതിരോധശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാം. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പെരുംജീരക വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷിയെ കൂട്ടാന്‍ സഹായിക്കും.

ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് വായ്നാറ്റം അകറ്റാനും വായ്ക്കുള്ളില്‍ സുഗന്ധം പരത്താനും സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് പെരുംജീരകമിട്ട വെള്ളം.

അതിനാല്‍ രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാനും ചര്‍മ്മം ക്ലിയറാകാനും സഹായിക്കും.

ആര്‍ത്തവ സമയത്തെ വേദനയെ കുറയ്ക്കാനും പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...