മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ.

രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്.

ജാൽ​ഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാ‍ർഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.

വിദ്യാർഥിനിയുടെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.

ആൾമാറാട്ടം നടത്തിയ പെൺകുട്ടി രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ആൾമാറാട്ടത്തിന് വിദ്യാർഥിനിയെ പിടികൂടിയതായി അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെൻ്റർ ഇൻ-ചാർജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയം തോന്നാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.

പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചത്. തുടർന്നാണ് രേഖകൾ വ്യാജമാണെന്നും ആൾമാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിൽ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അച്ഛൻ്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

അതിനാൽ പണത്തിന് ആവശ്യമുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഡമ്മി കാൻഡിഡേറ്റായി പരീക്ഷ എഴുതാൻ സമ്മതിച്ചത്.

പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നിരുന്ന ഒരു യുവാവും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

അതേസമയം, പരീക്ഷാകേന്ദ്രത്തിൽ പൊലീസ് എത്തുന്നത് കണ്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

spot_img

Related articles

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു.ഇ മെയിലിലാണ് ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.സുരക്ഷാ...

കോട്ടയത്തെ ഇരട്ടക്കൊലപാതകം; കാരണം മുൻ വൈരാഗ്യം; പ്രതിയുടെ സഹോദരനും രണ്ട് സ്ത്രീകളും സംശയനിഴലിൽ

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്ന് പൊലീസ്.കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്‍റെ സഹോദരന്റെ പങ്കും...