റോഡിന് കുറുകെ വീണു കിടന്ന തെങ്ങിൽ തട്ടി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

റോഡിന് കുറുകെ വീണു കിടന്ന തെങ്ങിൽ തല തട്ടി ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

തിങ്കളാഴ്ച വൈകിട്ട് ഓമല്ലൂർ – ഇലന്തൂർ റോഡിൽ പ്രക്കാനത്ത് വെച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കൊച്ചാലുംമൂട് കെ പി റിംഗ് വർക്ക്സ് ഉടമ പ്രസാദിന്റെ മകൻ അതുൽ പ്രസാദാ(കേശു – 24)ണ് മരണത്തിന് കീഴടങ്ങിയത്.

റോഡിന് അരികിൽ നിന്നിരുന്ന തെങ്ങ് മറിഞ്ഞ് എതിർ വശത്തുള്ള ഇലക്ട്രിക് കമ്പിയിൽ കുരുങ്ങി കിടക്കുകയായിരുന്നു.

തിങ്കളാഴ്ച സന്ധ്യക്ക് ഈ വഴി ബൈക്കിൽ വന്ന യുവാവിൻ്റെ തല തെങ്ങിൻ്റെ തടിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.


ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 4 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

spot_img

Related articles

ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം

ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം.യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘർഷമുണ്ടായത്. നഗരസഭ...

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത...

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് ഇന്ന് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം ഡിസിപിയുടെ ഈ...

കായിക വകുപ്പ്‌ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ, മാസ്‌കോട്ട്‌ റിലീസ്‌ ഇന്ന്

കായിക വകുപ്പ്‌ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ, മാസ്‌കോട്ട്‌ റിലീസ്‌ ഇന്ന് വൈകീട്ട്‌ 3.30 ന്‌ കേരള പത്ര പ്രവർത്ത യൂണിയൻ...