വൈദ്യുതി പ്രശ്നത്തിന് പരിഹാര നിർദേശവുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ വീണ്ടും പരിഹാര നിർദേശവുമായി കെഎസ്ഇബി.

ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍‍ സാധിക്കുമെന്നാണ് കെഎസ്ഇബിയുടെ പുതിയ നിർദേശം.

നേരത്തെ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുൾപ്പെടെ രാത്രി കാലങ്ങളിൽ ഒഴിവാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകീട്ട് 6 നും രാത്രി 12നുമിടയിലുള്ള സമയത്ത് മാക്സിമം ആവശ്യങ്ങളിൽ കുറവ് വരുത്തുക എന്നതാണ്.

എന്നാൽ കുറവ് വരുത്തുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍‍ വേണ്ടെന്നുവയ്ക്കണം എന്നല്ലെന്നും അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നാണെന്നും കെഎസ്ഇബി പറയുന്നു.

നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണമാകും ഉണ്ടാക്കുക.

കേരളത്തില്‍ കെഎസ്ഇബിയ്ക്ക് ഒന്നേകാല്‍‍ കോടി ഉപഭോക്താക്കളാണുള്ളത്.

അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍‍ സാധിക്കും.

Leave a Reply

spot_img

Related articles

കെ എം എബ്രഹാമിനെതിരായ കേസിൽ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സി ബി ഐ; എഫ് ഐ ആറിന്റെ പകർപ്പ് പുറത്ത്‌

മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിൽ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സി ബി ഐ;...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര ഹോട്ടലുകൾ കേരളത്തിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര ഹോട്ടലുകൾ കേരളത്തിൽ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ മുന്നേറ്റം. 2019 മുതൽ 2025 ഏപ്രിൽ വരെയുള്ള...

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർക്ക് കൂട്ട സ്ഥലംമാറ്റം

സംസ്ഥാനത്തെ 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഒരുമിച്ച് സ്ഥലംമാറ്റി. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍...

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല; പൊട്ടിയത് പടക്കമാണെന്ന് പൊലീസ്

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെപൊട്ടിത്തെറിയിൽ ദുരൂഹതയില്ല.പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന്...