യുക്രെയ്ൻ ഊർജ കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം

കിയവ്: യുക്രെയ്നിലുടനീളം ഊർജ കേന്ദ്രങ്ങളിൽ കനത്ത ബോംബിങ്ങുമായി റഷ്യ.

കിയവിലും മറ്റു ആറു നഗരങ്ങളിലുമുള്ള നിരവധി കേന്ദ്രങ്ങൾക്കു നേരെ ചൊവ്വാഴ്ച രാത്രി 70ലേറെ മിസൈലുകളും ഡ്രോണുകളുമാണ് വർഷിക്കപ്പെട്ടത്.

ഖേഴ്സൺ നഗരത്തിലെ റെയിൽവേ സ്റ്റേഷനും ട്രാക്കും ആക്രമണത്തിൽ തകർന്നു.

റഷ്യയിൽനിന്ന് ഏറ്റവും ദൂരത്തുള്ള എൽവിവിലെ രണ്ട് കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

സപോറിഷ്യയിലും ആക്രമണമുണ്ടായി. മൂന്നു പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു.

ആക്രമണത്തിനു പിന്നാലെ ഒമ്പത് പ്രവിശ്യകളിൽ വൈദ്യുതി മുടങ്ങി.

യൂറോപിൽ രണ്ടാം ലോക യുദ്ധ വിജയദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.

Leave a Reply

spot_img

Related articles

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...

പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം

പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി നൂറുകണക്കിന് യാത്രക്കാരെ ബന്ദികളാക്കിയത്. ഇതിനെതിരെ നടത്തിയആക്രമണത്തില്‍...

സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി. സ്പേസ് എക്സിന്റെ...

ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു

നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ...