രാജസ്ഥാനിൽ സ്വത്ത് തർക്കത്തിൻ്റെ പേരിൽ മാതാപിതാക്കളെ കുത്തിക്കൊന്നു

ജയ്‌പൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മധ്യവയസ്കൻ മാതാപിതാക്കളെ തല ഭിത്തിയിലിടിച്ചും കുത്തിയും കൊലപ്പെടുത്തി.

നകോഡ കോളനി നിവാസിയായ ഗഗേന്ദ്ര ഗൗതമാണ് (50) സ്വന്തം മാതാപിതാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി പ്രേംബിഹാരി ഗൗതം(75), ഭാര്യ ദേവകി ബായ് (72) എന്നിവരാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം.

ബുധനാഴ്ച രാവിലെ ഗൗതം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഇളയ സഹോദരൻ നൽകിയ പരാതിയിൽ ഗൗതമിനും ഭാര്യക്കും മക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

കൊലപാതകം നടക്കുമ്പോൾ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു.

പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ ര‍ക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

ഗൗതമിനെ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....