പിറന്നാൾ കേക്ക് നൽകാൻ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെതിരെ പോക്സോകേസ്

പിറന്നാൾ കേക്ക് നൽകാൻ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർ‌ദ്ദിച്ചതായി പരാതി.

പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശിയാണ് പരാതിക്കാരൻ. പെൺകുട്ടിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചെന്നാണ് യുവാവ് പറയുന്നത്.

രാത്രി 12.15നാണ് യുവാവ് പതിനാറുകാരിയുടെ വീടിൻ്റെ കോമ്പൗണ്ടിലെത്തിയത്. തുടർന്ന് ബന്ധുക്കൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. കാലിൽ കുരുക്കിട്ട് കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ് പറയുന്നു.

ടോർച്ച് കൊണ്ട് കണ്ണിലും തലയ്ക്കുമടിച്ചു. സോപ്പ് വെളളം ബലമായി കുടിപ്പിച്ചു. മുഖത്ത് മുളക് പൊടി വാരിത്തേച്ചു. തേങ്ങ തുണിയിൽ പൊതിഞ്ഞ് അടിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നു.

കൊല്ലം തേവലക്കരയിൽ വച്ചാണ് സംഭവം.

യുവാവിനെ ബന്ധുക്കൾ ചികിൽസയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ട് പോയിരിക്കുകയാണ്

അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...