ഡോ വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം.

ഏക മകളുടെ അകാല വേർപാടിൽ, വേദനയോടെ കഴിയുകയാണ് വന്ദനയുടെ മാതാപിതാക്കൾ.

വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച പ്രതി ബി സന്ദീപിൻ്റെ ആക്രമണത്തിലാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്.

നിലവിൽ കേസിൻ്റെ വിചാരണ പ്രാരംഭഘട്ടത്തിലാണ്. 90 ദിവസത്തിനുള്ളിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കടുത്തുരുത്തിയിലെ വീടിൻ്റെ ഗേറ്റിനു മുന്നിലിന്നുമുണ്ട് ഡോ വന്ദനദാസ് എന്ന് പേരെഴുതിയ ബോർഡ്.

സ്റ്റെതസ്കോപ്പും, യൂണിഫോമും, പുസ്തകങ്ങളും തുടങ്ങി വന്ദന ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളെല്ലാം മുറിയിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ടിപ്പോഴും.

ഏക മകളുടെ വിയോഗത്തിൻ്റെ ഒരാണ്ടിനിപ്പുറം നൊമ്പരപ്പെടുത്തുന്ന ഈ ഓർമകളാണ് അച്ഛൻ മോഹൻദാസിനും അമ്മ വസന്തകുമാരിയ്ക്കും കൂട്ടായിട്ടുള്ളത്.

മകളുടെ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലടക്കം നിയമപോരാട്ടം നടത്തിയിരുന്നു മാതാപിതാക്കൾ.

എന്നാൽ സിബിഐ അന്വേഷണം അനുവദിച്ചിരുന്നില്ല. ഈ ആവശ്യം നടക്കാതെ പോയതിൽ നിരാശയുണ്ടെങ്കിലും നീതിപീഠത്തിൽ പൂർണ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോവുകയാണ് ഇരുവരും.

മാതാപിതാക്കളുടെ മനസിൽ വന്ദനയ്ക്കു മരണമില്ല. മകൾക്കു നേരിടേണ്ടി വന്ന ദുർവിധി ഇനി ഒരാൾക്കും ഉണ്ടാകാതിരിക്കാൻ നിയമ വഴിയിൽ മുന്നോട്ടു നീങ്ങുമെന്ന തീരുമാനത്തിലാണ് ഈ അച്ഛനും അമ്മയും.

Leave a Reply

spot_img

Related articles

തൊഴില്‍തട്ടിപ്പ്; തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ കൂടി നാട്ടിലെത്തി

തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടില്‍ തിരിച്ചെത്തി....

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം

കൊല്ലം പുനലൂരിൽ കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം.വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടുന്നതിനിടെയാണ് റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ജ്യോതിഷ്...

ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി

കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ്...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; മെയില്‍ നഴ്‌സ് അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. കോട്ടയം മാഞ്ഞൂര്‍...