വിദേശയാത്രയ്ക്ക് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടത് ഉണ്ടോയെന്ന് എ കെ ബാലൻ

വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടത് ഉണ്ടോയെന്ന് എ കെ ബാലൻ

മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ പ്രതികരണവുമായി എ കെ ബാലൻ. സ്വകാര്യ യാത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സംശയിക്കുന്നതെന്നിതെന്ന് എ കെ ബാലൻ പറഞ്ഞു.

മുഖ്യമന്ത്രി ഒന്ന് വിശ്രമിക്കട്ടെ. ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്‌തത്‌.

ഒന്നേകാല്‍ ലക്ഷം ശമ്ബളമുള്ള മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ ബുദ്ധിമുട്ടില്ല. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതില്‍ ഇല്ലാത്ത എന്ത് വിവാദമാണിതില്‍ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

വിദേശത്തേക്ക് പോകാൻ ഇപ്പോള്‍ വലിയ ചെലവില്ലെന്നും കെ സുധാകരന് എ കെ ബാലൻ മറുപടി നല്‍കി. മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതില്‍ എന്ത് അർത്ഥമാണുള്ളത്.

വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....