ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍.
ആര്‍ടിഒആര്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 2000 രൂപ കൈക്കൂലിവാങ്ങിയ കൃഷ്ണകുമാറാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാന്‍ കൃഷ്ണകുമാര്‍ 2000 രൂപ ആവശ്യപ്പെട്ടപ്പോള്‍ തന്നെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വില്ലേജ് ഓഫീസറെ സ്വാധീനിച്ച്‌ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാമെന്നും ഇതിനായ് 2000 രൂപ നല്‍കണമെന്നുമാണ് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്.

കൃഷ്ണകുമാര്‍ പറഞ്ഞ കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചതിനു ശേഷം പണം ഫീല്‍ഡ് അസിസ്റ്റന്റിനു കൈമാറി.തുടര്‍ന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം കൃഷ്ണകുമാറിനെ പണത്തോടൊപ്പം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...

ജോലിയിൽ അവധി ചോദിച്ച ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചു

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ.ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.വക്കം പുത്തൻവിളയിൽ...