16കാരിയെ കഴുത്തറുത്തുകൊന്ന സംഭവത്തിലെ യുവാവ് മരിച്ച നിലയിൽ

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വിവാഹം മുടങ്ങിയതിനെത്തുടർന്ന് പെൺകുട്ടിയുടെ തലയറുത്തശേഷം കടന്നുകളഞ്ഞ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

കർണാടകയിലെ മടിക്കേരിയിൽ ആണ് പതിനാറുകാരിയെ കൊന്നശേഷം ഇയാൾ തലയുമായി കടന്നുകളഞ്ഞത്.

ഒളിവിൽപ്പോയ പ്രകാശിന്റെ (32) മൃതദേഹം കൊടഗു ജില്ലയിലെ മടിക്കേരി താലൂക്കിലുള്ള ഹമ്മിയാല ഗ്രാമത്തിലാണു കണ്ടെത്തിയത്.

പെൺകുട്ടിയുടെ തലയ്ക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

പ്രകാശിന്റേത് ആത്മഹത്യയെന്നാണു സൂചനയെന്നു പൊലീസ് വ്യക്തമാക്കി.

പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിനുപിന്നാലെ പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു പ്രകാശ്.

എന്നാൽ ബാലാവകാശ വകുപ്പ് ഇടപെട്ട് ഈ കല്യാണം റദ്ദാക്കുകയായിരുന്നു.

ഇതേത്തുടർന്ന് പെൺകുട്ടിക്ക് 18 വയസ്സ് ആകുന്നതുവരെ ഈ കല്യാണം നീട്ടിവയ്ക്കാൻ ഇരുകുടുംബങ്ങളും ബാലാവകാശ വകുപ്പിന്റെ ഇടപെടലിൽ തീരുമാനിച്ചു. 

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....