വാരാന്ത്യത്തിൽ അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: ഈ വാരാന്ത്യത്തിൽ സൂര്യനിൽ നിന്ന് തീവ്രമായ സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്ന് യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.

മുന്നറിയിപ്പിനെ തുടർന്ന് ജിയോമാഗ്നറ്റിക് സ്റ്റോം വാച്ച് (ജി4) പുറപ്പെടുവിപ്പിച്ചു.

രണ്ടാമത്തെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് ഉണ്ടാകുന്നതെന്നും 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നും നാവിഗേഷൻ സംവിധാനങ്ങൾ, ലോകമെമ്പാടുമുള്ള ഉയർന്ന ഫ്രീക്വൻസി റേഡിയോ എന്നിവക്കും ഭീഷണി ഉയർത്തും.

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ട്രാൻസ്-പോളാർ വിമാനങ്ങൾ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും റേഡിയേഷൻ എക്സ്പോഷർ കുറയ്ക്കുന്നതിനായി വിമാനം വഴിതിരിച്ചുവിടുന്നതടക്കമുള്ള മുന്നറിയിപ്പ് നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

വളരെ അത്യപൂർവമായ സംഭവവികാസമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂര്യൻ്റെ അന്തരീക്ഷത്തിൽ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനിൽക്കുമെന്നാണ് നിഗമനം.

ഭൂമിയിൽ ഏകദേശം 60 മുതൽ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകും.

അതേസമയം, ഭൂമിയിലെ ജീവികൾ ഭൂമിയുടെ കാന്തികക്ഷേത്രത്താൽ സൗരകൊടുങ്കാറ്റിൽ നിന്ന് സംരക്ഷിക്കടും.

എന്നാൽ, വൈദ്യുത ഗ്രിഡുകൾ തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്.

കൂടാതെ ബഹിരാകാശ പേടകങ്ങൾ ഗതിയിൽ വ്യതിചലിക്കാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്ർ പറയുന്നു.

2003 ഒക്ടോബറിലാണ് ഭൂമിയിൽ അവസാനമായി G5 കൊടുങ്കാറ്റ് അനുഭവപ്പെട്ടത്.

അന്ന് സ്വീഡനിൽ വൈദ്യുതി മുടക്കവും ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകളും സംഭവിച്ചു.

ഏഷ്യയിലും യൂറോപ്പിലുടനീളമുള്ള പ്രദേശങ്ങളിൽ മനോഹരമായ ദൃശ്യങ്ങൾ കാണ്ടേക്കാമെന്നും ബ്രിട്ടനിലുടനീളം ദൃശ്യങ്ങൾ കാണാമെന്നും യുകെ മെറ്റ് ഓഫീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...