പ്രതിപക്ഷ നിരയിലെ ശിവസേനയും എൻസിപിയും ഡൂപ്ലിക്കേറ്റാണെന്ന് മോദി

മഹാരാഷ്ട്രയിൽ ഉദ്ദവ് വിഭാഗം ശിവസേനയ്ക്കെതിരെ കടുത്ത വിമ‍ർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വ്യാജ ശിവസേന തന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം.

ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ഗുജറാത്തിൽ നിന്നെത്തിയ ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്നായിരുന്നു ഉദ്ദവ് സേന നേതാവിന്റെ വെല്ലുവിളി.

തെരഞ്ഞെടുപ്പ് റാലികളിൽ മാറാത്ത വാദം എക്കാലവും ആളിക്കത്തിക്കുന്ന ശിവസേന ശൈലിയിലായിരുന്നു പ്രസം​ഗം.

പ്രസം​ഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചുളള പരാമർശങ്ങളുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മറുപടിയുമായി മോദി തന്നെ രം​ഗത്തെത്തുകയായിരുന്നു.

പ്രതിപക്ഷ നിരയിലെ ശിവസേനയും എൻസിപിയും ഡൂപ്ലിക്കേറ്റാണെന്ന് മോദി ആവർത്തിച്ചു.

ഇരു പാർട്ടികളും ഉടൻ കോൺ​ഗ്രസിൽ ലയിക്കുമെന്നും മോദി പരിഹസിച്ചു. അതേസമയം, സഞ്ജയ് റൗത്തിന്റെ ഔറംഗസീബ് പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബിജെപി.

ഭീഷണി പരമാർശവും വിദ്വേഷ ജനകമെന്നുമാണ് പരാതി. വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പൊലീസ് റൗത്തിനെതിരെ കേസെടുത്തു.

Leave a Reply

spot_img

Related articles

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കി മുന്നണികള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ശ്രെദ്ധയമായ മത്സരം നടക്കുന്നത്. രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ...

ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം

ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം.ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാട് ഡോ. പി. സരിനും,...