വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്.

മലപ്പുറം വികാരത്തിന്റെ പേരിൽ വിഷയത്തെ വഴി തിരിച്ചുവിടാൻ നോക്കേണ്ടെന്ന് എസ്കെഎസ്എസ്എഫിന്‍റെ മുന്നറിയിപ്പ്.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കുന്നു.

പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാർ ജില്ലകളോട്, പ്രത്യേകിച്ച് മലപ്പുറത്തിനോട് സർക്കാർ അനീതി കാണിക്കുന്നുവെന്ന ആരോപണം ഏറെക്കലമായി ശക്തമാണ്.

പത്താം ക്ലാസ് ഫലം വന്നതോടെ ഇത്തവണയും പ്രതിഷേധം കനക്കുകയാണ്. നിലവിലെ സ്ഥിതിയിൽ 27,130 കുട്ടികളാണ് മലപ്പുറത്ത് സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരിക.

സർക്കാർ പ്രഖ്യാപിച്ച 30% സീറ്റ് വർധന ഉൾപ്പെടുത്തിയുള്ള കണക്കാണിത്. ഇതോടെ അധിക ബാച്ചുകൾ ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് വിവിധ സമുദായിക സംഘടനകൾ.

പൊതുവേ സർക്കാറിനോട് മൃദു സമീപനം സ്വീകരിക്കുന്ന എസ്കെഎസ്എസ്എഫിന്റെ ജാഥയിലും സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ഉണ്ടായത് രൂക്ഷമായ പരാമർശങ്ങളാണ്.

വരും ദിവസങ്ങളിൽ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ പ്രതിഷേധം കടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...