ഫഹദിന്റെ ആവേശം ആഗോളതലത്തിൽ വേറെ ലെവൽ

ഫഹദ് നായകനായ ആവേശം ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. കേരളത്തില്‍ നിന്ന് മാത്രമായി 75 കോടി രൂപയില്‍ അധികം നേടി എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്.

ഒരു സോളോ നായകൻ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ്.

ഫഹദ് നായകനായ ആവേശത്തിന്റെ തിയറ്റര്‍ കളക്ഷൻ കുതിപ്പിന് വേഗത കുറഞ്ഞിട്ടില്ല അടുത്തിടെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുമെന്നാണ് റിപ്പോര്‍ട്ട്.

ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...