ഗജുവാക്ക നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി വെൽഡിംഗ് തൊഴിലാളി

ആന്ധ്രപ്രദേശിൽ മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാഖപ്പട്ടണം ഗജുവാക്ക നിയമസഭാ മണ്ഡലത്തിൽ ഇന്ത്യ സംഘത്തിന്‍റെ സ്ഥാനാർത്ഥി ഒരു രാഷ്ട്രീയക്കാരനല്ല.

ശക്തരായ എതിരാളികളെ പരാജയപ്പെടുത്താൻ ഗജുവാക്ക നിയമസഭാ മണ്ഡലത്തിൽ ഒരു വെൽഡിംഗ് തൊഴിലാളിയെ ആണ് സിപിഎം പരീക്ഷിക്കുന്നത്.

സിഐടിയു പ്രവർത്തകനായ എം. ജഗ്ഗുനായിഡു ആണ് ആ സ്ഥാനാർത്ഥി. 10 വർഷത്തിലധികമായി മേഖലയിലെ വിവിധ പ്ലാൻറുകളിൽ വെൽഡിംഗ് തൊഴിലാളിയായി ജോലി ചെയ്യുകയാണ് ജഗ്ഗുനായിഡു.

തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ ചർച്ചയാകുന്ന മണ്ഡലത്തിൽ തൊഴിലാളികൾക്കിടയിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തിയ സിപിഎം നീക്കം എതിരാളികളേയും അമ്പരപ്പിച്ചിട്ടുണ്ട്.

വിശാഖപ്പട്ടണം സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആശങ്കയും പ്രതിഷേധവും ശക്തമായിരിക്കെയാണ് എം.ജഗ്ഗുനായിഡുവിനെ ഇറക്കിയുള്ള സിപിഎമ്മിന്‍റെ പരീക്ഷണം.

സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എം. ജഗ്ഗുനായിഡു.

സിപിഎം പിബി അംഗങ്ങളും ശശി തരൂർ അടക്കം കോൺഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തിയതും പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർഥി എം. ജഗ്ഗുനായിഡു പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...