നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ വേട്ട

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് സ്വര്‍ണം കടത്തിയത് ഇയാളുടെ പക്കൽ 2332 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്.

ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചത്.

രേഖകൾ നൽകി ഗ്രീൻ ചാനലിലൂടെ സ്വര്‍ണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം.

എന്നാൽ വിമാനത്താവളത്തിൽ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു.

20 സ്വർണ കട്ടികാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ജീൻസിലെ പോക്കറ്റിൽ തുന്നിചേർത്ത നിലയിലായിരുന്നു സ്വർണ്ണക്കട്ടികൾ.

വിശദമായ അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അറിയിച്ചു.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...