പുതിന വെള്ളം നിസാരക്കാരനല്ല കേട്ടോ?

പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.

മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു.

രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

പുതിനയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ പുതിനയിൽ അടങ്ങിയിട്ടുണ്ട്.

ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

പുതിനയിലയിൽ സാലിസിലിക് ആസിഡും വിറ്റാമിൻ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

പുതിന വെള്ളത്തിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇത് വീക്കം നിയന്ത്രിക്കാനും മുഖക്കുരു തടയാനും നല്ലതാണ്. ഇത് പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ശുദ്ധവും ആരോഗ്യകരവുമായ ചർമ്മത്തിനും സഹായിക്കുന്നു.

മുഖക്കുരു, ഹോർമോൺ അസന്തുലിതാവസ്ഥ, വണ്ണം, ചുമ, ജലദോഷം, മലബന്ധം, പൊണ്ണത്തടി എന്നിവയും മറ്റും ഉള്ളവർക്ക് പുതിന വെള്ളം പ്രത്യേകിച്ചും ഗുണം ചെയ്യും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....