ഡൽഹിയിൽ പൊടിക്കാറ്റിൽ മൂന്ന് മരണം

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ പൊടിക്കാറ്റിൽ കനത്ത നാശനഷ്ടം.

മരം വീണ് മൂന്ന് പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നിരവധി വാഹനങ്ങളും വീടുകളും തകർന്നു. വരുംദിവസങ്ങിലും രൂക്ഷമായ പൊടിക്കാറ്റുണ്ടാകുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 77 കിലോമീറ്റർവരെ വേഗത്തിലാണ് കാറ്റ് വീശിയത്.

ഡൽഹിയിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ കൊണാട്ട് പ്ലേസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിൽ മരം കടപുഴകി വീണ് നിരവധി വാഹനങ്ങൾ പൂർണമായും തകർന്നു.

പലയിടങ്ങളിലും കാറ്റ് ഒന്നരമണിക്കൂർ നീണ്ടുനിന്നു.

Leave a Reply

spot_img

Related articles

തായ്‌ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പ്; തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ

തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ...

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ...

കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ്...

ബുല്‍ധാനയിലെ ജനങ്ങളുടെ അസാധാരണ മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ...