കുടകിൽ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ തല കണ്ടെത്തി

മംഗളൂരു: കുടക് ജില്ലയിലെ സോമവർപേട്ടയിൽ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ 16കാരിയുടെ തല കണ്ടെത്തി.

അറുത്തു മാറ്റിയ യു.എസ്. മീനയുടെ തല പ്രതി അക്രമം നടത്തിയ സ്ഥലത്തു നിന്ന് 300 മീറ്റർ അകലെ മരക്കൊമ്പിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.l

പ്രതി കെ. പ്രകാശിനൊപ്പം തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘമാണ് തല കണ്ടെത്തിയത്.

16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി സോമവാർപേട്ട ടൗണിൽ നിന്നാണ് അറസ്റ്റിലായത്.

സുർലബ്ബി ഗവ. ഹൈസ്കൂളിൽ നിന്ന് പരീക്ഷ എഴുതി വിജയിച്ച കുട്ടി ഫലം പ്രഖ്യാപിച്ച വ്യാഴാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.

മീന 365ൽ 314 മാർക്ക് നേടിയിരുന്നു. കുടുംബം ഈ വിജയം ആഘോഷിക്കുന്നതിനിടെ രാത്രി വീട്ടിൽ എത്തിയ യുവാവ് മീനയുടെ രക്ഷിതാക്കളുമായി വാക്ക്തർക്കത്തിലേർപ്പെട്ടു.

മീനയെ കാട്ടിലേക്ക് കൊണ്ടുപോയി അറുത്തെടുത്ത തലയുമായി സ്ഥലം വിടുകയായിരുന്നു ഇയാൾ.

വിവാഹം മുടങ്ങിയതിന്റെ ക്ഷോഭമാണ് അക്രമത്തിന് പ്രതിക്ക് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു.

പ്രകാശും മീനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ പൊലീസിനൊപ്പം വീട് സന്ദർശിച്ച സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തിയതിനെത്തുടർന്ന് കുട്ടിക്ക് 18 വയസ്സായ ശേഷമേ വിവാഹം നടത്തൂ എന്ന ധാരണയിൽ എത്തി.

ഇതറിഞ്ഞായിരുന്നു പ്രതിശ്രുത വരൻ വിവാഹം നേരത്തെ നിശ്ചയിച്ചതു പോലെ നടത്തണമെന്ന് ശഠിച്ചത്.

വിവാഹം മുടങ്ങിയതിലുള്ള നിരാശയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...