തൃശൂർ: കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായി മലക്കപ്പാറയിൽ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി.
വെെകുന്നേരം 5:20ന് മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന ബസാണ് ബ്രേക്ക് ഡൗണായത്.
35-ൽ അധികം യാത്രക്കാർ കുടുങ്ങിക്കിടക്കുകയായിരുന്നു.
പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം ബ്രേക്ക് ഡൗൺ ആയത്.
യാത്രക്കാരെ കൊണ്ടുവരാൻ പകരം മറ്റൊരു ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരിൽ സ്ത്രീകളും കുട്ടികളുമടക്കമുണ്ട്.