ഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികളിൽ ബോബ് ഭീഷണി.
ഡൽഹിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചു.
ആശുപത്രികളില്‍ പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സ്കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.
പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.