തലയിണക്കടയുടെ മറവിൽ ഹെറോയിൻ വില്‍പ്പന : ഒഡിഷ സ്വദേശി പിടിയില്‍

കൊച്ചി: തലയണ കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍.

അസം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹര്‍ മെഹബൂബ് (24)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ജ്യോതി ജംങ്ഷനില്‍ നടത്തുന്ന തലയണക്കടയുടെ മറവില്‍ ഹെറോയിന്‍ വില്‍പ്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിന്‍ പിടികൂടിയത്.

അസമില്‍ നിന്ന് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വില്‍പ്പന നടത്തി വരികയായിരുന്നു.

കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡിഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു.

എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...