വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് വരുത്താൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വീണ്ടും കുറവ്‌.

ശനിയാഴ്‌ചയിലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂനിറ്റാണ്.

തുടർച്ചയായി രണ്ടാംദിവസമാണ് ആകെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് താഴെയാവുന്നത്.

പീക്ക്‌ ടൈം ആവശ്യകതയിലും കുറവുണ്ടായി.ശനിയാഴ്ച പീക് ആവശ്യകത 4585 മെഗാവാട്ട് ആയിരുന്നു.

ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ച വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്‌ കെ.എസ്‌.ഇ.ബി.

പീക് ടൈം ആവശ്യകത ഉയർന്നുനിൽക്കുന്ന മലബാറിലെ സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം തുടരും.

ഇവിടങ്ങളിൽ നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും.

വേനൽ മഴ കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.

വെള്ളിയാഴ്‌ചയിലെ ആകെ ഉപയോഗം 98.83 ദശലക്ഷം യൂനിറ്റായിരുന്നു.

ഒന്നരമാസത്തിനിടെ ആദ്യമായാണ്‌ പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂനിറ്റിന് താഴെയെത്തിയത്‌.

അതേസമയം, വീടുകളിലടക്കം വൈദ്യുതി ഉപയോഗം കൂടുമ്പോൾ നിയന്ത്രിക്കാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് ആലോചിക്കുകയാണ്.

ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതത്‌ സമയം ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി.

Leave a Reply

spot_img

Related articles

അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ല : പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...