പശ്ചിമ ബംഗാളിലെ തൃണമൂൽ സ്ഥാനാർഥിയുടെ ഭാര്യ ബി.ജെ.പിയിൽ ചേർന്നു

കൊൽക്കത്ത: തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പശ്ചിമ ബംഗാളിലെ റാണാഘട്ടിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മുകുത് മണി അധികാരിയുടെ ഭാര്യ സ്വാസ്തിക മേഹശ്വരി ബി.ജെ.പിയിൽ ചേർന്നു.

ശനിയാഴ്ച റാണാഘട്ടിൽ നടൻ മിഥുൻ ചക്രവർത്തിയുടെ സാന്നിധ്യത്തിലാണ് സ്വാസ്തിക ബി.ജെ.പിയിൽ ചേർന്നത്.

സ്വാസ്തിക ഭർത്താവിൽനിന്ന് വിവാഹമോചനം നേടാൻ കഴിഞ്ഞ വർഷം ഹരജി നൽകിയിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകമാണ് ഭർത്താവിന്റെ ക്രൂരത ആരോപിച്ച് ഇവർ വിവാഹമോചന ഹരജി നൽകിയത്.

മുകുത് മണി അധികാരിക്ക് വോട്ട് ചെയ്യുന്നവർ തന്നെപ്പോലെ വഞ്ചിക്കപ്പെടുമെന്ന് സ്വാസ്തിക പറഞ്ഞു.

റാണാഘട്ട് ദക്ഷിൺ മണ്ഡലത്തിൽനിന്ന് 2021ൽ ബി.ജെ.പിക്കുവേണ്ടി മത്സരിച്ച് എം.എൽ.എയായ മുകുത് ഈ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...