മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ ഗുണത്തില്‍ കേമന്‍

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് ‌തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട.

ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മഞ്ഞയോടാണ് പ്രിയം. ശരിക്കും മുട്ടയുടെ വെള്ളയാണോ മുട്ടയുടെ മഞ്ഞയാണോ ഗുണത്തില്‍ കേമന്‍ എന്ന സംശയം പലര്‍ക്കുമുണ്ട്. നമ്മുക്ക് അതൊന്ന് പരിശോധിക്കാം.

മുട്ടയുടെ വെള്ളയും മഞ്ഞയും ആരോഗ്യത്തിന് നല്ലത് തന്നെയാണ്. മുട്ടയുടെ വെള്ളയില്‍ നിന്നും മഞ്ഞയില്‍ നിന്നും ധാരാളം പ്രോട്ടീന്‍ ലഭിക്കും.

അതേസമയം വെള്ളയില്‍ കലോറി കുറവായിരിക്കും. മഞ്ഞയില്‍ കലോറി കൂടുതലും.

മഞ്ഞയില്‍ നിന്ന് വിറ്റാമിനും മിനറലുകളും ധാരാളം കിട്ടുമ്പോള്‍ വെള്ളയില്‍ അവ കുറവായിരിക്കും.

വിറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ.

മുട്ടയുടെ വെള്ളക്കും മഞ്ഞക്കും അവരുടേതായ പോസിറ്റീവും നെഗറ്റീവും ഉണ്ട്. അതിനാല്‍ അവയുടെ ഉപഭോഗം ഓരോ വ്യക്തിയുടെയുംം പോഷക ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....