പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്നായി

പുതുവൈപ്പ് ബീച്ചില്‍ ഉണ്ടായ അപകടത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്ന് ആയി.

ചികിത്സയില്‍ ഉള്ള രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്.

കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍( 19), എളംകുളം സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആന്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്. കലൂര്‍ സ്വദേശി അഭിഷേക് (22) നേരത്തെ മരിച്ചിരുന്നു.

കടലില്‍ കുളിക്കാനിറങ്ങിയതിനിടെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.

ഇവരടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.

Leave a Reply

spot_img

Related articles

കോട്ടയംകാരുടെ ശ്രദ്ധയ്ക്ക്.. പുറത്തിറങ്ങുമ്പോൾ കൈയ്യിൽ കുട കരുതാൻ മറക്കേണ്ട

വേനൽ വെയിലിൽ കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് ( 38.2°c)...

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചങ്ങനാശ്ശേരി കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ...

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്ബനി പ്രതിനിധികള്‍ ഈ മാസം 14 ന് സ്ഥലം സന്ദര്‍ശിക്കും....

കഴകം തസ്തികയിലേക്ക് ഇനി താന്‍ ഇല്ല; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു

കഴകം തസ്തികയിലേക്ക് ഇല്ലായെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടായെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു. ആ തസ്‌കികയിലേക്ക്...