ഏസി പൊട്ടിത്തെറിച്ച്‌ വീട് ഭാഗികമായി കത്തി നശിച്ചു

ഏസി പൊട്ടിത്തെറിച്ച്‌ വീട് ഭാഗികമായി കത്തി നശിച്ചു.

കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം.

പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

വീട്ടിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയതായിരുന്നു.

വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു.

പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം അപകടത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.

ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചില്ല.

ശബ്ദം കേട്ട് എത്തിയപ്പോള്‍ വീട് പുകയില്‍ മുങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.


ശാസ്താംകോട്ടില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...