വിഷ്ണു പ്രിയ വധക്കേസ്, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തം തടവ്.

കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്.

വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും ശിക്ഷ വിധിച്ചു.

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് പ്രണയനൈരാശ്യത്തിന്റെ പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കോടതി ശ്യാം ജിത്ത് കുറ്റക്കരാനാണെന്ന് കണ്ടെത്തിയിരുന്നു.

വിധിയില്‍ സന്തോഷമുണ്ടെന്നും തൃപ്തികരമാണെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു.

2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം.

പ്രണയ നൈരാശ്യത്തിൻ്റെ പേരിൽ ശ്യാംജിത്ത് വിഷ്ണു പ്രിയയുടെ വീട്ടിൽ ഉച്ചക്ക് 12 മണിയോടെ എത്തി, മുറിയില്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

പാനൂര്‍ വള്ള്യായിലെ വിനോദിൻ്റെ മകളാണ് വിഷ്ണുപ്രിയ.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...