കാസർകോട്ട് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കാസർകോട് : വീടിനു സമീപത്തെ കിണറിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറിലാണ് ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്.

ഇതോടൊപ്പമുണ്ടായിരുന്ന വസ്ത്രങ്ങൾക്കൊപ്പം കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ കുര്യൻ (അനീഷ്–40) ന്റെ തിരിച്ചറിയൽ കാർഡും ലഭിച്ചിരുന്നു.

ഇയാളെ കഴിഞ്ഞ ഒരുവർഷമായി കാണാതായതാണ്. അതുകൊണ്ടുതന്നെ അസ്ഥികൂടം ഇയാളുടേതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.

ബേബി കുര്യാക്കോസ് വാടകയ്ക്കു കൊടുത്ത വീട്ടിലെ കിണർ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടുത്തെ താമസക്കാർ വൃത്തിയാക്കിയത്.

വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

എന്നാൽ വീട്ടുടമ സ്ഥലത്തില്ലാത്തതിനാൽ അസ്ഥികൂടം ഇവർ കിണറിനു സമീപത്തുതന്നെ മൂടിവയ്ക്കുകയായിരുന്നു.

ഇന്നലെ രാവിലെ സ്ഥലമുടമ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്.

തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി.

കാസർകോട് ഫൊറൻസിക് സയന്റിഫിക് ഓഫിസർ എം.എം.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

ശരീരാവശിഷ്ടങ്ങൾ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ അഗസ്റ്റിന്റേയും ചിന്നമ്മയുടേയും മകനാണ് കാണാതായ കുര്യൻ (അനീഷ്–40). സഹോദരങ്ങൾ: സന്തോഷ്, അഭിലാഷ്, ബിന്ദു. 

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....