നടുറോഡിൽ ബുള്ളറ്റ് പൊട്ടിത്തെറിച്ച് പത്ത് പേർക്ക് പരിക്ക്

ഹൈദരാബാദ് : ഹൈദരാബാദിൽ നടുറോഡിൽ വെച്ച് റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്.

മോഗൽപുരയിലെ ബിബി ബസാറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം.

പരിക്കേറ്റവരിൽ ഒരു പൊലീസുകാരനുമുണ്ട്.

ബിബി ബസാറിൽ എത്തിയ ഉടൻ തന്നെ ബൈക്കിന് തീപിടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്.

ബൈക്ക് ഓടിച്ച യുവാവ് ഉടൻ തന്നെ ചാടിയിറങ്ങി.

ആളുകൾ വെള്ളമൊഴിച്ചും മറ്റും തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഏതാനും നിമിഷങ്ങൾ നിന്ന് കത്തിയതിന് പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു.

ചുറ്റിലും നിന്ന ആളുകൾ ദൂരേക്ക് തെറിച്ച് വീണതിന് പിന്നാലെ ദേഹത്ത് തീയുമായി പ്രാണരക്ഷാർഥം ഓടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബൈക്ക് ഓടിച്ചയാൾക്ക് പരിക്കുകളില്ലെന്നാണ് വിവരം.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...