മോദി നാളെ പത്രിക നല്‍കും : വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ

വാരാണസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികസമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ ആറ് കിലോമീറ്റര്‍ ദുരം റോഡ് ഷോ നടത്തി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

റോഡ് ഷോക്ക് മുന്‍പായി സാമൂഹിക പരിഷ്‌കര്‍ത്താവ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.

ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കാളികളായത്.

ഗംഗയില്‍ മുങ്ങിക്കുളിച്ച ശേഷമാകും ചൊവ്വാഴ്ച മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസി മണ്ഡലത്തിലെ വിധിയെഴുത്ത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ പരിപാടിയാക്കാനാണ് ബിജെപി തീരുമാനം.

എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 11.40നായിരിക്കും മോദി പത്രിക സമര്‍പ്പിക്കുക. ഇത്തവണ മോദിക്ക് ചരിത്രഭൂരിപക്ഷം നല്‍കുമെന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

2014ലും 2019ലും മോദിക്ക് ഗംഭീരവിജയമാണ് വാരാണസി നല്‍കിയത്.

Leave a Reply

spot_img

Related articles

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ...

കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ്...

ബുല്‍ധാനയിലെ ജനങ്ങളുടെ അസാധാരണ മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ...

പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ; കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു

പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു.ഇത് പൊതുജനങ്ങളുടെ നിർദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച്‌ ഒൻപതുവരെ...