മെട്രോ ഉദ്യോഗസ്ഥനെ മർദ്ദിച്ച തമിഴ് പിന്നണിഗായകൻ അറസ്റ്റിൽ

ചെന്നൈ: മെട്രോ റെയിൽവേ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ തമിഴ് പിന്നണി ഗായകൻ വേൽമുരുകനെ അറസ്റ്റ് ചെയ്തു.

വടപളനി, വിരുഗംപാക്കം പ്രദേശങ്ങളിൽ മെട്രോ റെയിൽ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ വാഹന ഗതാഗതം മറ്റു പാതകളിലൂടെ തിരിച്ചുവിട്ടിരുന്നു.

വളസരവാക്കം-ആർക്കോട് റോഡിൽ കാറിലെത്തിയ വേൽമുരുകൻ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിനെതിരെ മെട്രോ അധികൃതരുമായി വാക്ക്തർക്കത്തിലേർപ്പെട്ടു.

ഇതിനിടെ മെട്രോ അസി. പ്രോജക്ട് മാനേജർ വടിവേലിനെ വേൽമുരുകൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പറയുന്നു.

പരിക്കേറ്റ വടിവേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വടിവേൽ വിരുഗമ്പാക്കം പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ്ചെയ്തത്.

വേൽമുരുകനെ പിന്നീട് ജാമ്യത്തിൽവിട്ടു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...