കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വനിതാ ജനപ്രതിനിധിയെ അധിക്ഷേപിച്ചെന്ന് പരാതി

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്തിനെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തെന്നുള്ള പരാതിയില്‍ മുക്കം പൊലീസ് കേസെടുത്തു.

ഐ.പി.സി 283, 143, 145, 147, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കേസില്‍ ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് ചേര്‍ത്തതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

നിരവധി പേരുടെ മുന്നില്‍ വെച്ച് ഒരു വനിതയെ പരസ്യമായി അപമാനിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ഇടതുമുന്നണി നേതാക്കളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ഉപരോധവും ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

ഓഫീസിലേക്ക് കയറാനായി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ചേലപ്പുറത്ത് എത്തിയപ്പോള്‍ സമരക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.

തന്നെ ബലമായി തടയുകയും രൂക്ഷമായ ഭാഷയില്‍ അസഭ്യം വിളിക്കുകയും ചെയ്തെന്ന് ആയിഷ ആരോപിച്ചു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...