രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധി

റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധി.

പ്രാദേശികമായി പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പാണ് ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധിയായിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരും അവരുടെ അനുനായികളും വിട്ടുനില്‍ക്കുകയാണിപ്പോള്‍.

അദിതി സിംഗ്, മനോജ് പാണ്ഡെ എന്നിവരാണ് പാളയത്തില്‍ പടയുമായി ഇറങ്ങിയിരിക്കുന്നത്.

ഇവര്‍ക്ക് പിന്നാലെ പ്രവര്‍ത്തകര്‍ കൂടി മാറിനിന്നതോടെ ദിനേഷ് പ്രതാപ് സിംഗിന് അത് മണ്ഡലത്തില്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്.

സീറ്റ് നിഷേധിച്ചതില്‍ നിന്നുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ച തന്നെയാണിതും. ഇതിന് പുറമെ വ്യക്തിപരമായ പ്രശ്നങ്ങളും ഇവരെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന.

പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാൻ അമിത് ഷാ അടക്കമുള്ളവര്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും എംഎല്‍എമാര്‍ വഴങ്ങിയില്ല.

റായ്‍ബറേലിയില്‍ രാഹുലിനെ ശക്തമായി വെല്ലുവിളിച്ച സ്ഥാനാര്‍ത്ഥിയാണ് ദിനേഷ് പ്രതാപ് സിംഗ്.

കള്ളന്‍റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയതെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു, തുണി മാറുന്നത് പോലെയാണ് രാഹുൽ മണ്ഡലങ്ങൾ മാറുന്നതെന്നുമെല്ലാമുള്ള വാദങ്ങള്‍ രാഹുലിനെതിരെ മണ്ഡലത്തില്‍ ദിനേഷ് പ്രതാപ് സിംഗ് ഉയര്‍ത്തിയിരുന്നു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...