മുംബൈയുടെ ആകാശത്ത് പൊടിക്കാറ്റ് വീശിയടിച്ചു

ഇന്നലെ വൈകീട്ടോടെ മുംബൈയില്‍ ശക്തമായ പൊടിക്കാറ്റും പിന്നാലെ കാറ്റും മഴയും ആഞ്ഞ് വീശി.

നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി മരങ്ങള്‍ കടപുഴകുകയും ചെയ്തു.

നിരവധി ഹോള്‍ഡിംഗുകള്‍ തകര്‍ന്നു വീഴുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

വിവിധ അപകടങ്ങളിലായി 14 പേര്‍ മരിക്കുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മുംബൈയുടെ ആകാശത്ത് പൊടിക്കാറ്റ് വീശിയടിച്ചത്. പിന്നാലെ വേനലിലെ ആദ്യ മഴയും എത്തി.

മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റിലാണ് ഹോള്‍ഡിംഗുകളും മരങ്ങളും കടപുഴകിയത്.

ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചു.

പെട്ടെന്ന് പ്രകൃതിയിലുണ്ടായ അസാധാരണമായ മാറ്റം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

നഗരത്തെ മീടിയ രീതിയില്‍ പൊടിക്കാറ്റ് അടിച്ചപ്പോള്‍ മുംബൈ നഗരത്തിന്‍റെ അസാധാരണമായ സൗന്ദര്യം വെളിവായെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...