റെഡ് ലിപ്സ്റ്റിക്ക് ‘മുതലാളിത്തത്തെ’ പ്രതിനിധീകരിക്കുന്നു; ലിപ്സ്റ്റിക് നിരോധനത്തിന് പിന്നിലെ കാരണം അറിയാം

പല തരത്തിലുള്ള ആചാരങ്ങളും മറ്റുമൊക്കെ കേൾക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, വിചിത്രമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാവുന്ന നിരവധി നിയമങ്ങള്‍ ഇന്നും ഉത്തര കൊറിയ പിന്തുടരുന്നുണ്ട്.

ഏകാധിപതിയായ കിം ജോങ് ഉന്നാണ് ഇത്തരം വിചിത്രമായ നിയമങ്ങള്‍ രാജ്യത്ത് പ്രഖ്യാപിച്ചതും.

അതിലൊന്നാണ് കിം ജോങ് ഉന്നിന്‍റെ ഹെയര്‍കട്ട് രാജ്യത്ത് മറ്റൊരാളും പിന്തുടരരുത് എന്നത്.

അത് പോലെ തന്നെ എതൊക്കെ രീതിയില്‍ മുടി വെട്ടാം എന്നതിനും പ്രത്യേക സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുണ്ട്. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ നിയമമാണ്.

രാജ്യത്ത് റെഡ് ലിപ്സ്റ്റിക്കുകള്‍ നിരോധിച്ച് കൊണ്ടുള്ള കിം ജോങ് ഉന്നിന്‍റെ ഉത്തരവ്.

കമ്മ്യൂണിസ്റ്റ് കുടുംബ പരമാധികാരം പിന്തുടരുന്ന രാജ്യത്ത് കിം ജോങ് ഉന്നിന്‍റെ ഉത്തരവുകള്‍ക്ക് മറുവാക്കില്ലെന്നതും പ്രസിദ്ധമാണ്.

ഏറ്റവും ഒടുവില്‍ രാജ്യത്ത് റെഡ് ലിപ്സ്റ്റിക്ക് നിരോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് റെഡ് ലിപ്സ്റ്റിക്ക് ‘മുതലാളിത്തത്തെ’ പ്രതിനിധീകരിക്കുന്നു എന്നതാണ്.

കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും മുതലാളിത്തത്തെ നഖശിഖാന്തം എതിര്‍ക്കുമെന്ന് ഉത്തര കൊറിയയും അവകാശപ്പെടുന്നു.

ഇതാദ്യമായല്ല ഇത്തരമൊരു വിചിത്ര നിയമം. നേരത്തെ നീലയോ സ്കിന്നി ജീൻസുകളും കനത്ത മേക്കപ്പുകളും രാജ്യത്ത് നിരോധിച്ച് കൊണ്ട് കിം ജോങ് ഉന്‍ ഉത്തരവിറക്കിയിരുന്നു.

കിം ജോങ് ഉന്നിന്‍റെ ഇത്തരം വിചിത്രമായ നിയമങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ ‘അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ മരണം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...