മിൽമ സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയന് കീഴിൽ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു.

സമരത്തിൽ നിന്ന് എല്ലാ യൂണിയനുകളും പിന്മാറി. ഇതോടെ പ്ലാന്റുകൾ സാധാരണ നിലയിൽ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പായി.

നാളെ ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും.

സമരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഇന്നത്തെ മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാൻ തൊഴിലാളികളോട് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി-സിഐടിയു യൂണിയനുകൾ മിന്നൽ പണിമുടക്ക് നടത്തിയത്.

തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് സമരം നടന്നത്.

സിഐടിയുവും ഐഎൻടിയുസിയുമാണ് സമരത്തിന് നേതൃത്വം നൽകിയത്.

ക്ഷീര സംഘങ്ങളിലുള്ള പാലുകൾ പ്ലാന്റ്റുകളിൽ സ്വീകരിക്കുന്നുണ്ടെങ്കിലും വിതരണം രാവിലെ മുതൽ സ്തംഭിച്ചിരുന്നു.

താഴെത്തട്ടിലെ ജീവനക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകാനുള്ള നീക്കത്തിനു പിന്നിൽ ചെയർമാൻ മണി വിശ്വനാഥാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.

അതേ സമയം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് നിശ്ചയിച്ച യോഗ്യത പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് മിന്നൽ പണിമുടക്ക് എന്ന് ക്ഷീരവികസനവകുപ്പ് വിശദീകരിക്കുന്നു.

യോഗ്യതയിൽ ഇളവ് വരുത്താനാകില്ലെന്നും മിന്നൽ പണിമുടക്ക് ചട്ടവിരുദ്ധമാണെന്നും വകുപ്പ് പറയുന്നു.

ഇന്ന് വിവിധ കേന്ദ്രങ്ങളിൽ പാൽശേഖരണം മുടങ്ങിയതിനാൽ നാളെയും വിതരണം തടസ്സപ്പെടാൻ സാധ്യതയേറെയാണ്.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...