കോട്ടയം : വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.
പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയം (1) ആണ് മരിച്ചത്.
വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.
ഇല്ലിക്കൽകല്ല് കണ്ട് മടങ്ങുകയായിരുന്നു നാലംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ അടുക്കത്തിന് സമീപം നിയന്ത്രണം വിട്ട് റോഡിൻ്റെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാർ വേഗം തന്നെ നാല് പേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.